പനച്ചമൂട് : അങ്കണവാടിയിൽനിന്ന് രണ്ടുവയസ്സുകാരിക്കു കഴിക്കാനായി നൽകിയ അമൃതംപൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ പഞ്ചാകുഴി വാർഡിൽ ചെമ്മണ്ണുവിളയിലെ അങ്കണവാടിയിൽനിന്നു വിദ്യാർഥിക്ക് രണ്ട് ആഴ്ചകൾക്കുമുൻപ് നൽകിയ അമൃതംപൊടിയുടെ പായ്ക്കറ്റിൽനിന്നാണ് പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.