തിരുവനന്തപുരം: നെയ്യാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് (29.09.2025) ഉച്ചക്ക് 12 മണിക്ക് 10 സെന്റീമീറ്റർ കൂടി ഉയർത്തും.
(മഴയെ തുടർന്ന് നിലവിൽ 10 സെന്റീമീറ്റർ ഉയർത്തിയിട്ടുള്ള സാഹചര്യത്തിൽ ഇതോടെ ആകെ 80 സെന്റീമീറ്റർ ആകും)
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.