നാഗർകോവിൽ : മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി.
കരിഞ്ഞാൻകോട് സ്വദേശി പഴനി(58)യാണ് ഭാര്യ കസ്തൂരി(53)യെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ മരപ്പണിക്കാരനായ പഴനി പതിവുപോലെ മദ്യലഹരിയിൽ വീട്ടിലെത്തി.
ഈ സമയം കസ്തൂരിയുടെ സഹോദരൻ രാജേന്ദ്രൻ ടിവിയിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുന്നതു കണ്ടതോടെ പഴനി ചാനൽ മാറ്റി. തുടർന്ന് രാജേന്ദ്രൻ വീട്ടിൽനിന്നു പുറത്തുപോയി.
സഹോദരനെ സമാധനപ്പെടുത്താൻ കസ്തൂരി ശ്രമിച്ചപ്പോഴാണ് പഴനി, കസ്തൂരിയെ കത്തികൊണ്ടു കുത്തിയത്. ഗുരുതര പരിക്കേറ്റ കസ്തൂരിയെ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.