തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മെഡിക്കൽ കോളേജ് വരെ പോകുന്ന, വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പിൽ, മെഡിക്കൽ കോളേജ് ഇളങ്കാവിൽ ക്ഷേത്രത്തിന് സമീപമുള്ള വാൽവ് മാറ്റി സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാൽ
11.10.2025 ശനിയാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ അമ്പലമുക്ക്, കവടിയാർ, കുറവൻകോണം, നന്ദൻകോട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ് , കുമാരപുരം,
കണ്ണമ്മൂല, ഉള്ളൂർ, പുലയനാർകോട്ട എന്നീ ഭാഗങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.