തിരുവനന്തപുരം :സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം .
സംസ്ഥാനത്ത് എട്ടുദിവസത്തിനിടെ പത്തുപേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഒരു മരണവും സ്ഥിരീകരിച്ചു.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു. വർക്കല, വിഴിഞ്ഞം, വാമനപുരം, ആറ്റിങ്ങൽ സ്വദേശികൾക്കും ബുധനാഴ്ച പാറശ്ശാല സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.