തിരുവനന്തപുരം:സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ഒക്ടോബർ 21ന് ആരംഭിക്കുന്ന 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രാവിലെ 9.30 മുതൽ 5 മണി വരെയാണ് ക്ലാസ്സുകൾ.
18-50 പ്രായപരിധിയിലുളളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. ഒക്ടോബർ 15ന് ഇൻറർവ്യൂ നടത്തും.