തിരുവനന്തപുരം :ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടുക്കുംമുഖം-തെരുവ് റോഡിൻ്റെയും ഇടച്ചിറ-ഞായപ്പള്ളി റോഡിന്റെയും നവീകരണ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ റോഡ് നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ മുതൽ എല്ലാ കാര്യങ്ങളിലും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റോഡ് നവീകരണം അതിവേഗം പൂർത്തിയാക്കാനായതെന്ന് ജി. സ്റ്റീഫൻ എം എൽ എ പറഞ്ഞു.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇടുക്കുംമുഖം-തെരുവ് റോഡ് നവീകരിച്ചത്. 29.85 ലക്ഷം രൂപ ചിലവിട്ടാണ് ഇടച്ചിറ-ഞായപ്പള്ളി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പുതുക്കുളങ്ങരയിൽ നടന്ന യോഗത്തിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അധ്യക്ഷയായി. അസിസ്റ്റന്റ് എഞ്ചിനിയർ സതീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ശാലിനി കുമാരി, എസ്. ശേഖർ തുടങ്ങിയവർ പങ്കെടുത്തു.