നാഗർകോവിൽ : ഇരണിയലിനു സമീപം അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച ഏഴുവയസ്സുകാരൻ കനാലിൽ വീണ് മരിച്ചു.
കീഴ്കൽക്കുറിച്ചി സ്വദേശികളായ രമേശ്, അഖില ദമ്പതിമാരുടെ മകൻ ആൽട്രിക്ക് ബ്രിക്സൺ (7) ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയായ ആൽട്രിക് ബ്രിക്സൻ, കഴിഞ്ഞദിവസം രാത്രി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് അച്ഛന്റെ ബൈക്കിൽ വീട്ടിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്.
രമേശ് ഓടിച്ചുവന്ന ബൈക്ക് ആരോഗ്യപുരം ഭാഗത്തുവെച്ച് നിയന്ത്രണംവിട്ട് റോഡിനു സമീപത്തുള്ള കനാലിൽ വീണു. വെള്ളത്തിൽ വീണ ഇരുവരെയും നാട്ടുകാർ കരയ്ക്കെടുത്തു.
ഗുരുതരാവസ്ഥയിലായ ആൽട്രിക് ബ്രിക്സനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.