വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു

IMG_20251012_142524_(1200_x_628_pixel)

പോത്തൻകോട്:പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ വിജ്ഞാന കേരളം ജനകീയ പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിച്ചു.

കണിയാപുരം ഗവ. യു.പി.എസിൽ സംഘടിപ്പിച്ച തൊഴിൽമേള വി. ശശി എം എൽ എ ഉദ്ഘാടനം ചെയ്തു.

60 കമ്പനികൾ തൊഴിൽ ദാതാക്കളായി പങ്കെടുത്ത മേളയിൽ 1200ൽ അധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുത്തു.

സോഫ്റ്റ്‌വെയർ ഡെവലപ്പർ, എച്ച് ആർ സ്പെഷലിസ്റ്റ്, കണ്ടൻ്റ് റൈറ്റർ, മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടൻ്റ്, കൗണ്ടർ സ്റ്റാഫ്, ടെലി കോളർ, ബില്ലിംഗ് സ്റ്റാഫ് തുടങ്ങി 150- ലേറെ വ്യത്യസ്ത തസ്തികകളിൽ ആയിരത്തോളം തൊഴിലവസരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

 

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻ്റ് ഹരികുമാർ, കില ബ്ലോക്ക് കോർഡിനേറ്റർ വേണുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!