തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ഈ മാസം രോഗം ബാധിച്ചു മരിക്കുന്ന നാലാമത്തെ ആളാണിത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ കശുവണ്ടി തൊഴിലാളിയായ സ്ത്രീയും മരിച്ചിരുന്നു. നിലവില്‍ രോഗം ബാധിച്ച് പത്തിലേറെ ആളുകള്‍ ചികിത്സയിലുണ്ട്. ഒന്നരമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.