തിരുവനന്തപുരം:അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ 4.30 ന് അരുവിക്കര അണക്കെട്ടിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം (75 സെന്റീമീറ്റർ കൂടി, മുമ്പ് തുറന്ന 25 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 100 സെന്റീമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
