തിരുവനന്തപുരം: തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് (16343/44) രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി.
നാളെ മുതൽ ട്രെയിൻ രാമേശ്വരം സർവീസ് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12.45ന് രാമേശ്വരത്ത് എത്തും.
രാമേശ്വരത്തു നിന്നു ഉച്ചയ്ക്കു 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും