തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2025 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് ഒക്ടോബർ 23 മുതല്‍ അപേക്ഷിക്കാം.
2025ലെ എസ്.എസ്.എല്‍.സി പരീക്ഷ 80 ശതമാനം മാര്‍ക്കോടെ വിജയിച്ച് റഗുലര്‍ ഹയര്‍സെക്കന്‍ഡറിതല പഠനത്തിനോ മറ്റ് റഗുലര്‍ കോഴ്‌സുകളില്‍ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
റഗുലര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍, ബിരുദബിരുദാനന്തര കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫോമിനും മറ്റ് വിവരങ്ങള്‍ക്കും തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20. ഫോണ്‍: 0471-2325582, 8330010855. ഇമെയില്‍: iwfbtvm@gmail.com