ആറ്റിങ്ങൽ : മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ വടകര സ്വദേശി അസ്മിനയെ (35) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കായംകുളം സ്വദേശി ജോബി ജോർജ് എന്ന റോയിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചു പിടികൂടി.
ടൗൺ എസ്ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ബുധനാഴ്ച വൈകിട്ട് ജോബി ജോർജിനെ പിടികൂടിയത്.
ജോബി ജോർജ് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് എസ്ഐയും സംഘവും റെയിൽവേ സ്റ്റേഷൻ പരിസരത്തു നിരീക്ഷണം നടത്തവേയാണ് ജോബി ജോർജിനെ കണ്ടെത്തിയത്.