തിരുവനന്തപുരം:വിഷൻ 2031സെമിനാറുകളുടെ പ്രചരണാർത്ഥം കാഷ്യൂ കോർപ്പറേഷൻ്റെ കിളിമാനൂർ ഫാക്ടറിയിൽ കശുവണ്ടി തല്ല് മത്സരം നടത്തി. ഫാക്ടറിയിലെ തൊഴിലാളികൾ സജീവമായി മത്സരത്തിൽ പങ്കെടുത്തു.
വിനോദത്തോടൊപ്പം കൂട്ടായ്മയും സൗഹൃദവും വളർത്തുന്ന മത്സരം തൊഴിലാളികൾക്ക് പുത്തൻ ഉണർവ് നൽകി. വിജയികളായവർക്ക് കാഷ്യൂ കോർപ്പറേഷൻ അധികൃതർ സമ്മാനങ്ങൾ നൽകി.
വിഷൻ 2031 സെമിനാറുകളിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനും തൊഴിൽ മേഖലയിൽ ഉണർവു സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്. പഴയ്ക്കുന്നുമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലീന ഉദ്ഘാടനം ചെയ്തു.
കശുവണ്ടി വികസന കോപറേഷൻ ഭരണസമിതി അംഗങ്ങളായ ബി.സൂചീന്ദ്രൻ ജി.ബാബു, ക്ഷേമനിധി ബോർഡ് ചെയർമാൻ ബി.സുഭഗൻ , കോർപ്പറേഷൻ പ്രൊഡക്ഷൻ മാനേജർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
