തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നിയമിച്ചു.
കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്. 2022 ജനുവരിയിലാണ് നിലവിലെ ഭരണസമിതി നിലവിൽ വന്നത്.
 
								 
															 
															 
															









