തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ വോൾവോ 9600 എസ്.എൽ.എക്സ് ബസുകൾ ഉടൻ നിരത്തുകളിലെത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബസിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ കേരളപ്പിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവെച്ചത്.
ത്രിവര്‍ണ പതാകയിലെ കളര്‍ തീമില്‍ തന്നെയാണ് പുതിയ വോൾവോ 9600 എസ്.എൽ.എക്സ് ബസുകളും ഒരുക്കിയിരിക്കുന്നത്.
