കാട്ടാക്കട:നാഷണൽ ആയുഷ് മിഷനും, ഭാരതീയ ചിക്ത്സാ വകുപ്പും സംയുക്തമായി ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കാട്ടാക്കടയിൽ സ്ത്രീ രോഗ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിച്ചു.
ക്ലിനിക്കിന്റെ ഉദ്ഘാടനം ഐ ബി സതീഷ് എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ റാണി ചന്ദ്രിക ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മിനി എസ് പൈ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പോഗ്രാം മാനേജർ ഡോ ഗായത്രി ആർ എസ് , വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സരള ടീച്ചർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിയങ്ക, കാട്ടാക്കട ഗവ. ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ വിനോദ് കുമാർ വി.കെ തുടങ്ങിയവർ പങ്കെടുത്തു.
