മികച്ച നിയമസഭാ സമാജികനുള്ള “കേരളീയം” അവാർഡ് സി.കെ. ഹരീന്ദ്രൻ എം.എൽ.എയ്ക്ക്

IMG_20251103_225510_(1200_x_628_pixel)

തിരുവനന്തപുരം:ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെൻ്റർ കേരള സംഘടിപ്പിച്ച മികച്ച നിയമസഭാ സമാജികനുള്ള “കേരളീയം” പുരസ്കാരം സി.കെ. ഹരീന്ദ്രൻ എം.എൽ.എയ്ക്ക് സമ്മാനിച്ചു.

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡ് വിതരണം നിർവഹിച്ചു.

ഈ പുരസ്കാരം സി.കെ ഹരീന്ദ്രൻ എംഎൽഎയുടെ ജനസേവന പ്രതിബദ്ധതയ്ക്ക് ലഭിച്ച അർഹമായ അംഗീകാരമായി കണക്കാക്കപ്പെടുന്നുവെന്നും ജനങ്ങൾക്കിടയിൽ പ്രിയങ്കരനായ, നിസ്വാർത്ഥതയുടെയും സേവനത്തിന്റെയും പ്രതീകമായ ജനപ്രതിനിധിയായി അദ്ദേഹം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

മണ്ഡലവികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മനുഷ്യ മൂല്യങ്ങളോടും അടുക്കുന്ന സമീപനമാണ് സി.കെ. ഹരീന്ദ്രൻ എം.എൽ.എയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നത്. സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നേരിട്ടു മാറ്റം സൃഷ്ടിച്ച സേവനനിലപാടാണ് അദ്ദേഹത്തിന് മികച്ച നിയമസഭാ സാമാജികനുള്ള ബഹുമതിയിലേക്ക് നയിച്ചതെന്ന് അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു.

 

ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!