പുല്ലുവിള: കുടുംബപ്രശ്നങ്ങളെത്തുടർന്ന് കിണറിൽച്ചാടിയ യുവതി മരിച്ചു. രക്ഷിക്കാൻ ചാടിയ സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാസദനത്തിൽ അസീമിന്റെ ഭാര്യ അർച്ചനേന്ദ്ര(26) ആണ് മരിച്ചത്. സഹോദരൻ ഭുനനേന്ദ്ര(22)യെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
വൈകീട്ട് കുടുംബവീട്ടിലെത്തിയ അർച്ചനേന്ദ്രയും വീട്ടുകാരുമായും പ്രശ്നങ്ങൾ ഉണ്ടായതായാണ് പോലീസിനു ലഭിച്ച പ്രാഥമികവിവരം.
								
															
															