തിരുവനന്തപുരം: ലൈംഗിക കുറ്റകൃത്യത്തിന് ഇരകളായ കുരുന്നുകൾക്ക് നീതിയും പ്രത്യാശയുടെ പുതുവെളിച്ചവും പകർന്നു കൊടുക്കാനായ ചാരിതാർഥ്യത്തിലാണ് തിരുവനന്തപുരം അതിവേഗ പോക്സോ സ്പെഷ്യൽ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോട്ടയ്ക്കകം ചിരാഗിൽ അഡ്വ.ആർ.എസ്.വിജയ്മോഹൻ.
2021-ൽ പബ്ലിക് പ്രോസിക്യൂട്ടറായ ഇദ്ദേഹം ചെറിയ കാലയളവിനിടെ 100 കുറ്റവാളികൾക്കാണ് ശിക്ഷ വാങ്ങിക്കൊടുത്തത്.
മകളെ പീഡിപ്പിച്ച അച്ഛന് ട്രിപ്പിൾ ജീവപര്യന്തം ഉറപ്പാക്കാനായി. പേരക്കുട്ടികളെ പീഡിപ്പിച്ച, അമ്മൂമ്മയുടെ സുഹൃത്തിന് ഇരട്ടജീവപര്യന്തം. ചികിത്സയ്ക്കെത്തിയ കുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റും ള്ളിൽ കുട്ടിയെ പീഡിപ്പിച്ച, അമ്മയുടെ സുഹൃത്തിനും ഒത്താശ ചെയ്ത അമ്മയ്ക്കും 40 വർഷം തടവ്. പന്ത്രണ്ടുകാരിയെ ഗർഭിണിയാക്കിയത്, ഭിന്നശേഷിക്കാരായ കുട്ടികളെ പീഡിപ്പിച്ചത്, പെൺകുട്ടിയെ പീഡിപ്പിച്ച വനിത…
പ്രതികളെല്ലാം അഴിക്കു ള്ളിൽ 100 വർഷംവരെ ശിക്ഷ വിധിച്ച കേസുകളുമു ണ്ട്. അതിജീവിതകൾക്ക് ന്യായമായ ധനസഹായവും അനാഥരായ കുട്ടികളുടെ പുനരധി വാസവും ഉറപ്പാക്കി. അഡ്വ.പി.പി.ബാലകൃഷ്‌ണൻ നായരുടെ കീഴിൽ തുടങ്ങിയ വക്കീൽ ജീവിതം കാൽനൂറ്റാണ്ടിൽ എത്തി നിൽക്കുന്നു.