തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണം തേടി വ്യാഴാഴ്ച രാത്രി 7.50 ന് 2 ദിവസം പ്രായവും 2.65 കി.ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് പുതിയ അതിഥിയായി എത്തി.
അലാറം മുഴങ്ങിയ ഉടനെ ദത്തെടുക്കൽ കേന്ദ്രത്തിലെ അമ്മമാർ എത്തി പരിചരണ കേന്ദ്രങ്ങളിൽ എത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തുകയും തുടർന്ന് തൈക്കാട് കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിൽ എത്തിച്ച് പൂർണ്ണ വൈദ്യ പരിശോധനകൾ നടത്തിയതിൽ പൂർണ്ണ ആരോഗ്യവാനാണ്.
ഒക്ടോബർ വിപ്ലവത്തിത്തിൻ്റെ സ്മരണയ്ക്കായി കുരുന്നിന് വ്ലാദിമർ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
ഒക്ടോബർ മാസം മാത്രം തിരുവനന്തപുരത്ത് 10ദിവസത്തിനിടയിൽ 7കുട്ടികളെയാണ് ( 4 പെൺ, 3ആൺ) പരിചരണക്കായി ലഭിച്ചത്. സെപ്തംബർ മാസം 4 കുട്ടികളും.
പലകാരണങ്ങളാൽ കുട്ടികൾ ഉപേക്ഷിക്കപ്പെടാൻ നിർബദ്ധിതരാകുമ്പോൾ അവരെ സംരക്ഷിച്ച് സംരക്ഷണവും പരിചരണവും സമിതി ഭംഗിയായി ഏറ്റെടുക്കുന്നു എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മ ത്തൊട്ടിലുകളിൽ കുരുന്നുകളുടെ വരവ് വർദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ പറഞ്ഞു.
കുട്ടിയുടെ ദത്തെടുക്കൻ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അരുൺ ഗോപി അറിയിച്ചു.