തിരുവനന്തപുരം: തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്.
സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെന്ന് ജീവനക്കാർ അറിയിച്ചു. യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല.
യാത്രക്കാർക്ക് നാലു മണിക്ക് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബെഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.