തിരുവനന്തപുരം : ബീമാപള്ളി ഉറൂസ് 22മുതൽ ഡിസംബർ രണ്ടുവരെ നടക്കും.
22-ന് രാവിലെ 11-ന് ബീമാപള്ളി മുസ്‌ലിം ജമാ അത്ത് പ്രസിഡന്റ് എസ്. അബ്ദുൽ ജബ്ബാർ, വൈസ് പ്രസിഡന്റ് ഹലീലു റഹ്‌മാൻ എന്നിവർ പതാകയുയർത്തും.
ഉറൂസിന്റെ ആദ്യദിവസം കൂട്ടപ്രാർഥനയ്ക്ക് ബീമാപള്ളി ഇമാം കുമ്മനം നിസാമുദീൻ അസ്ഹരി നേതൃത്വം നൽകും. 10 ദിവസം നീളുന്ന ഉറൂസ് പരിപാടികളിൽ രാത്രി 9-ന് മതപ്രഭാഷണങ്ങൾ ഉണ്ടാകും.
സമാപനദിവസം ഡോ. സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തന്നൂർ പ്രാർഥനയ്ക്കു നേതൃത്വം നൽകും. പട്ടണപ്രദക്ഷിണം ഉണ്ടായിരിക്കും. ഡിസംബർ രണ്ടിന് ഉറൂസ് സമാപിക്കും.
