തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ മ്യൂസിയം പരിസരത്ത് നടക്കാൻ എത്തിയ നാല് പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു.
രാവിലെ എട്ടുമണിയോടെ നടന്ന സംഭവത്തിൽ പരിക്കേറ്റ നാലുപേർക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.
മൃഗശാല വെറ്റിനറി സർജ്ജന്റെ നേതൃത്വത്തിൽ അടിയന്തിര സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. പിന്നീട്, ചത്ത നിലയിൽ മ്യൂസിയം പരിസരത്ത് നിന്ന് കണ്ടെത്തി.