തിരുവനന്തപുരം: മകന് ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ.
പേരൂർക്കട വേറ്റിക്കോണം തോട്ടരികത്ത് വീട്ടിൽ ആർ രതീഷ് കുമാർ (40) ആണ് മേപ്പാടി പോലീസിൻ്റെ പിടിയിലായത്.
വാടകവീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ ബുധനാഴ്ച തമ്പാനൂരിൽ നിന്നാണ് പിടികൂടിയത്.
2023 മാർച്ചിലാണ് റെയിൽവേയിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് നാലംഗ സംഘം വടുവഞ്ചാൽ സ്വദേശിയിൽ നിന്ന് 11,90,000 രൂപ പല തവണകളായി തട്ടിയെടുത്തത്.