തിരുവനന്തപുരം : ആംബുലൻസിന് വഴിമാറിക്കൊടുക്കാതെ കാർ .
ശനിയാഴ്ച രാത്രി പേരൂർക്കടയിലാണ് സംഭവം. നെടുമങ്ങാട് ഇരിഞ്ചയത്ത് നിന്ന് രോഗിയുമായി വന്ന ആംബുലൻസിനെയാണ് സൈഡ് കൊടുക്കാതെ കാർ ഡ്രൈവർ കിലോമീറ്ററുകളോളം തടഞ്ഞത്.
ഇരിഞ്ചയത്ത് നിന്ന് രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. സൈറൻ മുഴക്കിയും ഹോണടിച്ചും പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും മാറിക്കൊടുക്കാൻ കാർ ഡ്രൈവർ തയാറായില്ല.
ഒടുവിൽ പേരൂർക്കട ജംക്‌ഷൻ അടുത്തെത്തിയപ്പോഴാണ് കാറിനെ മറികടന്ന് ആംബുലൻസ് മുന്നോട്ടുപോയത്. ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ ജലീൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു.