തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടയാളെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.
നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. കോലിയക്കോട് ഭാഗത്ത് വെച്ച് സ്കൂട്ടറുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് സജിത്ത് കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
കിള്ളിപ്പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ തലചുറ്റുന്നതായി തോന്നുന്നു എന്നറിയിച്ച സജിത്ത് ഓട്ടോ വശത്തേക്ക് നിര്‍ത്തുകയും, പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.