തിരുവനന്തപുരം: ഫുട്ബാള്‍ കളിക്കിടെ ഉണ്ടായ തര്‍ക്കത്തെ ചൊല്ലി നെട്ടയം സ്വദേശി അലനെ നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ അഞ്ചു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.
ജഗതി സ്വദേശികളായ അജിന്‍, നന്ദു, അഭിജിത്ത്, കണ്ണന്‍, അപ്പു എന്നിവരാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍. നേരത്തേ അറസ്റ്റിലായ സന്ദീപ്, അഖിലേഷ് എന്നിവര്‍ റിമാന്‍ഡിലാണ്.