തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് (21.11.2025) അവസാനിക്കാനിരിക്കെ ജില്ലയില്‍ ഇതുവരെ 7091 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഇന്നലെ 146 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചപ്പോൾ ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളില്‍ നിന്നായി 191 പേരും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലായി 1791 പേരുമാണ് പത്രിക സമര്‍പ്പിച്ചത്.
സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് അവസാനിക്കും.