തിരുവനന്തപുരം : ബീമാപള്ളി ഉറൂസിന് ശനിയാഴ്ച രാവിലെ 11-ന് കൊടിയേറും.
രാവിലെ എട്ടിന് പള്ളിയങ്കണത്തിൽ ജവഹർപള്ളി ഇമാം സിദ്ദിഖ് സഖാഫി ബീമാപള്ളിയുടെ കാർമികത്വത്തിൽ പ്രാർഥന. തുടർന്ന് പട്ടണപ്രദക്ഷിണം.
10.30-ന് ബീമാപള്ളി ചീഫ് ഇമാം അൽഹാഫിസ് കുമ്മനം നിസാമുദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ കൂട്ടപ്രാർഥന. തുടർന്ന് നൂറുകണക്കിനു വിശ്വാസികൾ ഉരുവിടുന്ന പ്രാർഥനയുടെ അകമ്പടിയോടെ ബീമാപള്ളി ജമാ അത്ത് പ്രസിഡന്റ് എസ്. അബ്ദുൾ ജബ്ബാർ പള്ളിമിനാരങ്ങളിലേക്ക് കൊടിയേറ്റും. ദുബായിൽനിന്നെത്തിച്ച രണ്ട് കൊടികളാണ് പള്ളിമിനാരങ്ങളിലേക്ക് ഉയർത്തുകയെന്ന് ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് യൂസഫ് പറഞ്ഞു.