തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് ആര്യന്‍കോട് എസ്എച്ച്ഒ.
ഇന്നലെ രാത്രി ആര്യന്‍കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാപ്പ കേസ് പ്രതി കൈരി കിരണിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
പൊലീസ് സംഘത്തെ കിരണ്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തത്. കാലിലേക്കു ലക്ഷ്യമിട്ടു വെടിവച്ചെങ്കിലും കിരണ്‍ ഓടിയതിനാല്‍ വെടിയേറ്റില്ല.
അതിനിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കൈരി കിരണിനെ പിടികൂടി. അഭിഭാഷകനെ കാണാന്‍ കാട്ടാക്കടയില്‍ എത്തിയപ്പോഴാണ് കിരണിനെ പിടിച്ചത്.