തിരുവല്ലം : വോട്ടുചെയ്യാനെത്തിയ വയോധിക പോളിങ് ബൂത്തിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം മണമേൽ പ്ലാങ്ങൽ വീട്ടിൽ ശാന്ത(73)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.40-ന് തിരുവല്ലം വാർഡിൽപ്പെട്ട പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ ആറാം നമ്പർ ബൂത്തിൽ വോട്ടുചെയ്യാനെത്തിയതായിരുന്നു.
നടപടിക്രമങ്ങൾക്കുശേഷം ചൂണ്ടുവിരലിൽ മഷിയും പുരട്ടിയശേഷം വോട്ടിങ് യന്ത്രത്തിനടുത്തുനിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പോളിങ് ഉദ്യോഗസ്ഥരെത്തി ശാന്തയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.
ഉടൻ അമ്പലത്തറയിലുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.