നെയ്യാറ്റിൻകര : ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.
കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ കൊമേഴ്സ് വിഭാഗം അസോ. പ്രഫ. ഊരുപൊയ്ക ഇടയ്ക്കോട് മഠത്തിൽ കണ്ണൻ വീട്ടിൽ ഡോ. പി.സുബ്രഹ്മണ്യൻ (55) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മൃതദേഹം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പാളയം നന്ദാവനം മുത്തൂറ്റ് ക്യാപിറ്റൽ ടവർ 2 ബിയിൽ ആണ് താമസം.