തിരുവനന്തപുരം:പ്രവാസി മലയാളികളുടെ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി സംസ്ഥാന പ്രവാസി കമ്മീഷന്റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചു. പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നല്‍കി.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 85 കേസുകള്‍ പരിഗണിച്ചു. പ്രധാനമായിട്ടും നോര്‍ക്ക റൂട്സ് വെല്‍ഫെയര്‍ ബോര്‍ഡ് എതിര്‍കക്ഷികളായിട്ടുള്ള പെന്‍ഷന്‍ സംബന്ധമായിട്ടുള്ള പരാതികളും വിവിധ പ്രശ്‌നങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചതെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ഡിസംബര്‍ 16, 17 തീയതികളില്‍ തൈക്കാട് നോര്‍ക്ക സെന്ററിലെ പ്രവാസി കമ്മീഷന്‍ ഓഫീസിലാണ് അദാലത്ത് നടന്നത്. കമ്മീഷന്‍ സെക്രട്ടറി ജയറാം കുമാര്‍ ആര്‍, അംഗങ്ങളായ പി.എം. ജാബിര്‍, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്‍മാങ്കല്‍ എന്നിവര്‍ പങ്കെടുത്തു.