തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച് എല്‍ഡിഎഫും യുഡിഎഫും.
പുന്നക്കാമുഗള്‍ കൗണ്‍സിലര്‍ ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് മത്സരിപ്പിക്കും. മത്സരിക്കാതെ നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മത്സരിക്കാനുള്ള തീരുമാനം.
മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ 24ന് തീരുമാനിക്കും. 24ന് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.