നെടുമങ്ങാട്: പത്താംകല്ലിൽ മിനിലോറി സ്കൂട്ടറിൽ ഇടിച്ച് മാതാവും മകനും മരിച്ചു.
അരുവിക്കര കാരംകോണം തമ്പുരാൻപാറ സ്വദേശിനി പ്രേമ കുമാരി (54), മകൻ ഹരികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.15നാണ് അപകടം.
നെടുമങ്ങാട് നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. എതിർദിശയിൽ എത്തിയ മിനിലോറി ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പ്രേമകുമാരി നെടുമങ്ങാട് ആശുപത്രിയിലും ഹരികൃഷ്ണൻ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.