തിരുവനന്തപുരം : കോർപ്പറേഷൻ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഏഴിന് നടക്കും.
ധനകാര്യം ഉൾപ്പെടെ എട്ട് സ്ഥിരംസമിതികളാണ് കോർപ്പറേഷനിലുള്ളത്. ഓരോ കൗൺസിലർമാരും ഏതെങ്കിലും ഒരു സ്ഥിരംസമിതി അംഗമായിരിക്കും. ഇതനുസരിച്ച് ഒരു സ്ഥിരംസമിതിയിൽ 13 അംഗങ്ങൾവരെയുണ്ടാകും.
നാല് അദ്ധ്യക്ഷ സ്ഥാനം വനിതാസംവരണവും നാലെണ്ണം ജനറലുമാണ്.ധനകാര്യ സ്ഥിരംസമിതിയുടെ അദ്ധ്യക്ഷസ്ഥാനം ഡെപ്യൂട്ടി മേയർക്കായതിനാൽ ആ സ്ഥാനത്തേക്ക് വോട്ടെടുപ്പില്ല.മറ്റു സമിതികളിൽ ബി.ജെ.പി അംഗങ്ങളുടെ എണ്ണം കൂട്ടിയും എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളുടെ എണ്ണം കുറച്ചും വിന്യസിച്ചാൽ വോട്ടെടുപ്പിൽ അദ്ധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്ന ബി.ജെ.പി പ്രതിനിധിക്ക് ഭൂരിപക്ഷം ലഭിക്കും.
ധനകാര്യം,ക്ഷേമകാര്യം,മരാമത്ത്,നികുതി അപ്പീൽ സ്ഥിരംസമിതികൾ ഇക്കുറി വനിതാസംവരണമാണ്. വികസനകാര്യം,ആരോഗ്യകാര്യം,നഗരാസൂത്രണം,വിദ്യാഭ്യാസ കായികകാര്യ സ്ഥിരംസമിതികളാണ് ജനറൽ വിഭാഗത്തിനുള്ളത്.