തിരുവനന്തപുരം : മേയർ വി.വി.രാജേഷും ഡപ്യൂട്ടി മേയർ ജി.എസ്.ആശാനാഥും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.
കോർപറേഷന്റെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ അഭ്യർഥിച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് മേയറും ഡപ്യൂട്ടി മേയറും പറഞ്ഞു.
കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.