കാട്ടാക്കട: കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ പെട്രോൾ ഒഴിച്ച് യുവാവ് ജീവനൊടുക്കി. നെടുമങ്ങാട് സ്വദേശി വിനു ആണ് ജീവനൊടുക്കിയത്.
പ്രസിൽ ഉണ്ടായിരുന്ന കാട്ടാക്കട സ്വദേശിനിക്ക് പൊള്ളലേറ്റു.കൈയിലും മുഖത്തും പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ വിനു സംഭവ സ്ഥലത്ത് തന്നെ വെച്ച് മരിച്ചു.ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചു.
മരിച്ച വിനുവും പൊള്ളലേറ്റ യുവതിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ വിനു നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് യുവതി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് വിനു യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രസില്‍ നിന്ന് തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാരാണ് ആദ്യം ഓടിയെത്തുകയും പിന്നീട് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തത്.
