തിരുവനന്തപുരം :ആറു വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചവിരുന്നിന് ഇന്ന് അനന്തപുരി സാക്ഷ്യം വഹിച്ചു. ശ്രീ പത്മനാഭ സ്വാമിയുടെ സന്നിധിയിൽ ഇന്ന് ലക്ഷം ദീപങ്ങൾ പ്രഭ ചൊരിഞ്ഞു.
കഴിഞ്ഞ നവംബർ 20 ന് ആരംഭിച്ച മുറ ജപത്തിന് സമാപനം കുറിച്ചാണ് ലക്ഷം ദീപങ്ങൾ തെളിയിച്ചത്.
മതിലകത്ത് എണ്ണ വിളക്കുകളും ക്ഷേത്രത്തിനു പുറത്ത് വൈദ്യുത വിളക്കുകളുമാണ് തെളിയിച്ചത്.
പത്മതീർഥക്കരയിൽ ഇലുമിനേഷൻ ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് ലക്ഷദീപം ദർശിക്കാൻ കഴിയാത്തവർക്കായി 15,16 തീയതികളിലും ദീപങ്ങൾ തെളിക്കുമെന്ന് അധികൃതർ അറിയിച്ചു.
