നെയ്യാറ്റിൻകര: ഒരു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു.
കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) ആണ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ മരിച്ചത്.
അച്ഛൻ വാങ്ങിക്കൊടുത്ത ബിസ്കറ്റ് കഴിച്ചു അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് കുട്ടി കുഴഞ്ഞുവീണത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
തുടർന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കുട്ടിയുടെ മാതാവിന്റെ വീട്ടുകാർ ആരോപിച്ചിരുന്നു. ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവർ വീണ്ടും ഒരുമിച്ചു താമസം തുടങ്ങിയതെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് നെയ്യാറ്റിൻകര പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിൽ സംശയകരമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് മതാപിതാക്കളെ വിട്ടയച്ചതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തും