വർക്കല: ചെറുന്നിയൂർ വെള്ളിയാഴ്ച കാവന ക്ഷേത്രത്തിനു സമീപത്തെ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർ മരിച്ചു.
ഉച്ചയ്ക്ക് 12 മണിയുടെ കൂടെയായിരുന്നു അപകടം കൊല്ലം നെടുമങ്ങാവ് സ്വദേശി അനീഷ് ആണ് മരണപ്പെട്ടത് ജെസിബി ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടയിലാണ് മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിൽ കൂടി പതിക്കുകയായിരുന്നു.
ജെസിബി ഭാഗികമായി തകർന്നു പരിസരവാസികളും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല തുടർന്ന് വർക്കലയിൽ യിൽ നിന്നും ഫയർഫോഴ്സ് എത്തി ഡ്രൈവറെ പുറത്തെടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .