തിരുവനന്തപുരം: വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മാണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം വിസ്മയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കമ്മിഷനിങ്ങില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഴിഞ്ഞം രണ്ടാംഘട്ടത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റിന് പലരും ശ്രമിക്കുന്നുവെന്ന് സ്വാഗതചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അദാനി പോര്‍ട്സ് എം.ഡി കരണ്‍ അദാനി എടുത്തു പറഞ്ഞു. കൂട്ടായ ശ്രമത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഒരു സര്‍ക്കാരിന്റെ മാത്രം പ്രയത്നഫലമല്ലെന്നും പദ്ധതി പൂര്‍ത്തിയാവുന്നത് മുഖ്യമന്ത്രിയുടെ പിന്തുണയുള്ളതിനാലാണെന്നും കരണ്‍ പറഞ്ഞു.