ടെക്നോപാർക്കിൽ നിന്ന് പുതിയ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾക്ക് തുടക്കമായി

IMG_20260125_111001_(1200_x_628_pixel)

കഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമായി പുതിയ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾക്ക് തുടക്കമായി.

പ്രതിധ്വനി ഐ.ടി സംഘടന കഴിഞ്ഞ തിങ്കളാഴ്ച സംഘടിപ്പിച്ച സിഎൺഡി – ടെക്കീസ് ചർച്ചയിലെ തീരുമാനപ്രകാരമാണ് നാല് വാരാന്ത്യ സ്പെഷ്യൽ സർവീസുകളും,നെടുമ്പാശ്ശേരിയിലേക്കുള്ള പ്രതിദിന സർവീസും ആരംഭിച്ചത്.

ടെക്നോപാർക്ക് ഭവാനി – തേജസ്വിനി ബസ് സ്റ്റോപ്പിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ.പി.എസ്.പ്രമോജ് ശങ്കറും ചേർന്ന് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.പുതിയ സർവീസുകളിലെ ജീവനക്കാരെയും,വിശിഷ്ടാതിഥികളെയും ആദരിച്ചു.പ്രതിധ്വനി കെ.എസ്.ആർ.ടി.സി കൺവീനർ ജയകൃഷ്ണ അദ്ധ്യക്ഷനായി. സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ സ്വാഗതവും,പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ നന്ദിയും പറഞ്ഞു.വരും ദിവസങ്ങളിൽ ടെക്നോപാർക്കിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് സി.എം.ഡി ചടങ്ങിൽ ഉറപ്പുനൽകി.

വെള്ളിയാഴ്ചകളിൽ വൈകിട്ട് 5.20ന് തൊടുപുഴ,5.40ന് കുമളി,5.50ന് കണ്ണൂർ,6ന് പാലക്കാട് എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യൽ ബസുകൾ സർവീസ് നടത്തുക. ഐ.ടി ജീവനക്കാരുടെ യാത്രാക്ലേശം കുറയ്ക്കാൻ ഈ പുതിയ നീക്കം വലിയ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!