തിരുവനന്തപുരം: ബെെക്ക് മോഷ്ടാവിൽ നിന്നും പൊലീസ് 66 പവനും 67,000 രൂപയും പിടിച്ചെടുത്തു.
കല്ലിയൂർ സ്വദേശി ശ്രീകാന്തിൽ നിന്നാണ് ഫോർട്ട് പൊലീസ് സ്വർണാഭരണവും പണവും പിടിച്ചെടുത്തത്.
ബെെക്ക് മോഷണ കേസിൽ ഇയാളെ ഇന്ന് തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്നാണ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച ബെെക്കുമായി അന്യസംസ്ഥാനത്തേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമം.
തുടർന്ന് പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കാട്ടാക്കട, മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ നിന്ന് മോഷ്ടിച്ച സ്വർണമാണ് ഇവയെന്ന് കണ്ടെത്തി.