തിരുവനന്തപുരം: ബഹിരാകാശ യാത്രിക സുനിത വില്യംസിന് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന്റെ നേതൃത്വത്തിൽ ആദരവ്.
കേരള സന്ദർശനത്തിന് ശേഷം യുഎസിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയ സുനിതയ്ക്ക് പൊന്നാടയും വിമാനത്താവളത്തിലൂടെയുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോടി സമ്മാനിച്ചു.