തിരുവനന്തപുരം: ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
എംസി റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജങ്ഷനുകളുടെ വികസനവും ഈ ഘട്ടത്തിൽ നടപ്പിലാക്കും.
കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കൊട്ടാരക്കര ബൈപ്പാസിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു.