നഗരൂർ:വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ നാടൻപാട്ടുമായി ബന്ധപ്പെട്ട്
അടിപിടി നടക്കവേ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് മർദ്ദനത്തിന് പിന്നിൽ എന്ന് .
വെള്ളല്ലൂർ സ്വദേശികളായ ആരോമൽ, ചന്തു, കല്ലമ്പലം സ്വദേശി ആദിത്യൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കൽ പോലീസ് സ്‌റ്റേഷനിലെ സിപിഒയാണ് ചന്തു.
പ്രതികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയെ ചാലിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ഔദ്യോഗിക യൂണിഫോമിലെ നെയിംബോർഡ് പിടിച്ചു പൊട്ടിക്കുകയും മർദിക്കുകയുമായിരുന്നു.