തിരുവനന്തപുരം : ന്യൂസീലൻഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, റിങ്കു സിങ്, കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവരും ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫുമാണ് ഇന്നലെ രാവിലെ 9ന് ദർശനത്തിനെത്തിയത്
പൊലീസ് സുരക്ഷയിൽ വടക്കേനടയിലെത്തിയ താരങ്ങളെ ക്ഷേത്ര ഭരണസമിതി അംഗങ്ങൾ ചേർന്നു സ്വീകരിച്ചു. ഭരണസമിതി ഓഫിസിലെത്തി വേഷം മാറി മുണ്ടും മേൽമുണ്ടും അണിഞ്ഞായിരുന്നു ദർശനത്തിനായി പോയത്.